പരപ്പനങ്ങാടിയിലും വള്ളിക്കുന്നും ഡെങ്കിപ്പനി പടരുന്നു; ജനങ്ങള്‍ കടുത്ത ദുരിതത്തില്‍

Untitled-1 copyപരപ്പനങ്ങാടി: മലപ്പുറം ജില്ലയുടെ തീരദേശ പഞ്ചായത്തുകളില്‍ വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നു. നുറുക്കണക്കിന്‌ ആളുകളാണ്‌ പനി ബാധിച്ച്‌ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്‌. സര്‍ക്കാരും ആരോഗ്യവകുപ്പും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പനി പടര്‍ന്നുപിടിക്കുന്നത്‌. പൂര്‍ണ്ണമായും തടയാന്‍ സാധിച്ചിട്ടില്ല.

ഡെങ്കിപ്പനി രോഗബാധിതര്‍ പനി മാറിയാലും ഒരു മാസത്തോളം അവശത വിട്ടുമാറാത്തതുമുലം ജോലിക്ക്‌ പോകാന്‍ സാധിക്കാത്തത്‌ പല കുടുംബങ്ങളെയും പട്ടിണിയിലായിരിക്കുകയാണ്‌. മത്സ്യമേഖലയിലും നി്‌ത്യക്കുലിക്ക്‌ ജോലി ചെയ്യുന്നവരേയുമാണ്‌ പനി സാമ്പത്തികമായും തകര്‍ത്തിരിക്കുന്നത്‌.

ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്നതിനെതിരെ ജനങ്ങള്‍ക്കിടിയില്‍ നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടികള്‍ പൂര്‍ണ്ണമായും ഫലം കാണുന്നില്ല.ഡെങ്കിപ്പനി സ്ഥിതീകരിക്കാന്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ എന്‍എസ്‌ വണ്‍ പരിശോധനകിറ്റുകളില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. പല ആരോഗ്യകേന്ദ്രങ്ങളിലും വേണ്ടത്ര ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതും ദുരിതത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. പരപ്പനങ്ങാടിയിലെ പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ ദിനം പ്രതി മുന്നൂറിലധികം രോഗികളാണ്‌ പനി ബാധിച്ച്‌ വരുന്നത്‌. ഇവിടെ ഒരാള്‍ അവധിയായതിനാല്‍ ഒരു ഡോക്ടര്‍ മാത്രമാണ്‌ ഡ്യൂട്ടിയിലുള്ളത്‌. ഇത്രയധികം രോഗികള്‍ ചികിത്സ തേടുന്ന ഇവിടെ ഒരു സ്‌റ്റാഫ്‌ നേഴ്‌സോ നഴ്‌സിങ്ങ്‌ അസിസറ്റന്റോ ഇല്ലത്ത അവസ്ഥയാണ്‌.
ചില സ്വകാര്യ ആശുപത്രികളില്‍ ഇപ്പോഴും ഡെങ്കിപ്പനി ബാധിച്ചവരെ കിടത്തുന്ന മുറികളിലും വാര്‍ഡുകളിലും കൊതുകവല പോലും ഉപയോഗിക്കാതെ ചിക്തസ നടത്തുന്നത്‌ പനി പടരുന്നതിന്‌ മറ്റൊരു കാരണമാണ്‌.