ഡെങ്കിപ്പനി ബാധിച്ച്‌ കുട്ടി മരുച്ചു; അച്ഛനും അമ്മയും ആത്മഹത്യ ചെയ്‌തു

download (1)ദില്ലി: ഡെങ്കിപ്പനി ബാധിച്ച്‌ ഏഴു വയസ്സുകാരന്‍ മരിച്ചതിനെ തുടര്‍ന്ന്‌ അച്ഛനും അമ്മയും ആത്മഹത്യ ചെയ്‌തു. സംഭവത്തെ തുടര്‍ന്ന്‌ രണ്ട്‌ സ്വകാര്യ ആശുപത്രികള്‍ക്ക്‌ ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസയച്ചു.

ഒഡീഷ സ്വദേശിയായ ലക്ഷ്‌മിചന്ദ്രയും ബബിത റൗട്ടുമാണ്‌ കെട്ടിടത്തിന്‌ മുകളില്‍ നിന്ന്‌ ചാടി ആത്മഹത്യ ചെയ്‌തത്‌. ഇരുവരുടെയും കൈകള്‍ പരസ്‌പരം ചേര്‍ത്ത്‌ കെട്ടിയ നിലയിലായിരുന്നു.

എട്ടാം തിയതിയാണ്‌ ഇവരുടെ മകന്‍ അവിനാശ്‌ മരണമടഞ്ഞത്‌. ഡെങ്കിപ്പനിയാണെന്ന സംശയത്തെ തുടര്‍ന്ന്‌ തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഡ്‌മിറ്റ്‌ ചെയ്യാനോ ചികിത്സ ലഭ്യമാക്കാനോ തയ്യാറായില്ല എന്ന ആരോപണത്തെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ നോട്ടീസ്‌ അയച്ചത്‌. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നിദ്ദ വ്യക്തമാക്കി.