ദില്ലി ഗതാഗതമന്ത്രി ഗോപാല്‍ റായ്‌ രാജിവെച്ചു

download (1)ദില്ലി: ദില്ലി ഗതാഗതമന്ത്രി ഗോപാല്‍ റായ്‌ രാജിവെച്ചു. ആരോഗ്യ കാരണങ്ങാളാല്‍ അദേഹം രാജിവെച്ചുവെന്നാണ്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പൊതുമരാമത്ത്‌, ആരോഗ്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സത്യേന്ദ്ര ജെയിനാണ്‌ ഗതാഗതവകുപ്പിന്റെ അധിക ചുമതല നല്‍കുക. അതേസമയം അഴിമതി ആരോപണം നേരിട്ടതുകൊണ്ടാണ്‌ ഗോപാല്‍ റായ്‌ രാജിവെച്ചതെന്നും ആരോപണമുണ്ട്‌. ഒറ്റ-ഇരട്ട ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായുളള ബസ്‌ സര്‍വീസ്‌ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ഗോപാല്‍ റായിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.

ഗതാഗതം കൂടാതെ ഗ്രാമവികസന വകുപ്പിന്റെ ചുമതലയും ഗോപാല്‍ റായിക്കായിരുന്നു. ബാബര്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ റായ് 2015 ഫെബ്രുവരി 14നാണ് ഗതാഗത, ഗ്രാമവികസന വകുപ്പുകളുടെ മന്ത്രിയായത്.