പ്രണയാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ യുവാവ്  ജനമദ്ധ്യത്തില്‍ കുത്തിക്കൊന്നു

459101-crime-scene-700-1ന്യൂഡല്‍ഹി : പ്രണയാഭ്യര്‍ഥന നിരസിച്ചതിന് അധ്യാപികയെ യുവാവ് കുത്തിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് വടക്കന്‍ ഡല്‍ഹിയില്‍  സംഭവം അരങ്ങേറിയത്. വടക്കന്‍ ഡല്‍ഹിയിലെ സ്വകാര്യ സ്കൂള്‍ അധ്യാപികയായ കരുണ(21) ആണ് കൊല്ലപെട്ടത്.

ഡല്‍ഹി സ്വദേശി സുരേന്ദര്‍ സിങ്ങാണ്(34) ആണ് കരുണയെ കുത്തിയത്. രാവിലെ സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന കരുണയെ ബൈക്കിലെത്തിയ ഇയാള്‍ തടഞ്ഞ് നിര്‍ത്തുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കരുണയുടെ ശരീരത്തില്‍ ഇരുപത്തിയൊന്ന് കുത്തുകള്‍ ഏറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിരവധി ആളുകള്‍ നോക്കിനില്‍ക്കെയാണ് ഇയാള്‍ പെണ്‍കുട്ടിയെ അക്രമിച്ചത്.

അക്രമത്തിന് ശേഷം രക്ഷപെട്ട ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞു ഒരു വര്‍ഷമായി പെണ്‍കുട്ടിയെ ഇയാള്‍ ശല്യപെടുത്തിയിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം ആറ് മാസം മുന്‍പ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പരാതി പിന്നീട് ഇരുകൂട്ടരും ഒത്തുതീര്‍പ്പാക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹിതനായ സുരേന്ദന്‍ ആദ്യ വിവാഹത്തില്‍ നിന്ന് വിവാഹമോചനം ആവശ്യപെട്ട് കേസ് കൊടുത്തിരിക്കുകയാണ്.