ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥയെ മര്‍ദ്ദിച്ച്‌ കൊന്നു

ദില്ലി: മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. പാന്‍മസാല വിന്‍പ്പനക്കാരുടെ മര്‍ദ്ദനമേറ്റാണ്‌ ഒന്‍പതാംക്ലാസ്‌ വിദ്യാര്‍ത്ഥി മരിച്ചത്‌. പാലക്കാട്‌ സ്വദേശി ഉണ്ണികൃഷ്‌ണന്റെ മകന്‍ രജത്‌ ആണ്‌ മരിച്ചത്‌. ദില്ലി പബ്ലിക്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്‌.

സംഭവത്തില്‍ മൂന്ന്‌ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്‌. മയൂര്‍ വിഹാര്‍ ഫേസ്‌-മൂന്നില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ്‌ സംഭവം നടന്നത്‌. നാല്‌ വിദ്യാര്‍ത്ഥികളെയും പാര്‍ക്കിലേക്ക്‌ കൊണ്ടുപോയി പാന്‍ മസാല കച്ചവടക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന്‌ പ്രദേശവാസി പറഞ്ഞു.