സംസ്ഥാന സര്‍ക്കാറിന്റെ 100 ദിനം: ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു

Story dated:Wednesday September 7th, 2016,11 12:am

state-government-hundred-day-photo-exhibitionദില്ലി: സംസ്ഥാന സര്‍ക്കാരിന്‍െറ 100 ദിവസത്തോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ന്യൂഡല്‍ഹി കേരള ഹൗസില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

`ശരിയായ തുടക്കം’ എന്ന തലക്കെട്ടില്‍ തുടങ്ങുന്ന ഫോട്ടോ പ്രദര്‍ശനത്തില്‍ സംസ്ഥാന മന്ത്രിസഭ അധികാരമേറ്റെടുത്ത ദൃശ്യങ്ങളും `പുതിയ പ്രതീക്‌ഷ’ എന്ന തലക്കെട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരെ സന്ദര്‍ശിച്ചതും `ശരിയായ ലക്‌ഷ്യം’ എന്ന തലക്കെട്ടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ വിവിധ കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ച ചിത്രങ്ങളുമാണ്‌ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്‌. മുഖ്യമന്ത്രിയോടൊപ്പം റസിഡന്‍റ്‌ കമ്മീഷണര്‍ ഡോ. വിശ്വാസ്‌ മേത്ത, കണ്‍ട്രോളര്‍ പി. രാമചന്ദ്രന്‍, ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. വേണുഗോപാല്‍, മറ്റ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.