കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാലു മരണം

ദില്ലി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉണ്ടായ വാഹനപാകടത്തില്‍ നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പവര്‍ലിഫ്റ്റിങ് താരങ്ങളാണ് മരിച്ചത്. പവര്‍ലിഫ്റ്റിങ്ങില്‍ ദേശീയ ചാമ്പ്യനായ സക്ഷാം യാദവാണ് മരിച്ചവരില്‍ ഒരാള്‍. എന്നാല്‍ മറ്റ് മൂന്ന് പേരെ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ആലിപ്പുര്‍ ഗ്രാമത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹി-പാനിപത്ത് ഹൈവേയിലുടെ സഞ്ചരിക്കുകയായിരുന്നു ഇവര്‍.

ദിവസങ്ങളായി തുടരുന്ന മൂടല്‍മഞ്ഞില്‍ ഡല്‍ഹിയിലെ ട്രെയിന്‍ വ്യോമഗതാഗതം താറുമാറായിരുന്നു. മൂടല്‍മഞ്ഞ് മൂലം ഞായറാഴ്ച 28 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 38 ട്രെയിനുകള്‍ വൈകിയോടുകയാണ്. വ്യോമഗതാഗതത്തെയും മൂടല്‍മഞ്ഞ് ബാധിച്ചിട്ടുണ്ട്.