ദില്ലി: സ്‌കൂള്‍ ഡിവിഷന്‍ മതാടിസ്ഥാനത്തില്‍ വിഭജിച്ചു: ശക്തമായ പ്രതിഷേധം

ദില്ലി : ഉത്തര ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനു കീഴിലെ സ്‌കൂളില്‍ ക്ലാസ് നടത്തുന്നത് വിദ്യാതര്‍ത്ഥികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരുത്തി. വസീരാബാദിലെ എല്‍പിസ്‌കൂളിലാണ് ഞെട്ടിക്കുന്ന രീതിയിലുള്ള തരംതിരവ് നടത്തിയിരിക്കുന്നത്.
ഹിന്ദു, മുസ്ലീം എന്നിങ്ങനെയാണ് കുട്ടികളെ വേര്‍തിരിച്ചിരിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യന്‍ എക്‌സപ്രസ്സാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ഒന്നാം ക്ലാസ് എ ഡിവിഷനില്‍ 36 ഹിന്ദു കുട്ടികള്‍, ബി ഡിവിഷനില്‍ 36 മുസ്ലീംകുട്ടികള്‍
II എ 47 ഹിന്ദുകുട്ടികള്‍ II സി 40 മുസ്ലീം കുട്ടികള്‍ ഇത്തരത്തില്‍ നാലാംക്ലാസുവരെ ഒരു മതവിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികളെ മാത്രമുള്ള നിരവധി ഡിവിഷനുകളാണുളളത്.
കഴിഞ്ഞ ജുലൈ രണ്ടിന് പുതുതായി പ്രിന്‍സിപ്പാളായി താല്‍ക്കാലിക ചാര്‍ജ്ജെടുത്ത സി ബി സിങ്ങ് ശെരാവത്തിന്റെതാണ് ഈ പരിഷാക്കാരങ്ങള്‍.

മതവത്യാസമില്ലെങ്ങിലും ചിലകാര്യങ്ങളില്‍ കുട്ടികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഇല്ലാതാക്കാനും സമാധാനവും അച്ചടക്കവും പുലര്‍ത്താനുമാണ് ഈ നടപടിയെന്നാണ് ഈ അധ്യാപകന്റെ വാദം.

ഇത് തികച്ചും തെറ്റായ നടപടിയാണെന്നും, എല്ലാ കുട്ടികളും ഒരേപോലെയാണെന്നും സ്‌കൂള്‍ തലത്തില്‍ തന്നെ ഇത്തരം നീചമായ നടപടികള്‍ അംഗീകരിക്കാനാകില്ലെന്നുമാണ് ഭുരിപക്ഷ രക്ഷിതാക്കളുടെയും അഭിപ്രായം. ഈ വിദ്യാലയത്തിലെ അധ്യാപകര്‍ക്കും പ്രിന്‍സിപ്പലിന്റെ നടപടിയില്‍ കടുത്ത അമര്‍ഷമുണ്ട്.

photo courtesy: the indian express online

Related Articles