നിര്‍ഭയാ കേസ്‌ പ്രതി ജയിലില്‍ ആത്മഹത്യക്ക്‌ ശ്രമിച്ചു

nirbhayaദില്ലി: ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസില്‍ കോടതി ശിക്ഷിച്ച പ്രതി ആത്മഹത്യക്ക്‌ ശ്രമിച്ചു. വിനയ്‌ ശര്‍മ എന്ന പ്രതിയാണ്‌ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ബാത്ത്‌ റൂം ടൗവ്വല്‍ ഉപയോഗിച്ച്‌ ഇയാള്‍ ആത്മഹത്യക്ക്‌ ശ്രമിക്കുകയായിരുന്നെന്നാണ്‌ റിപ്പോര്‍ട്ട്‌. സഹ തടവുകാര്‍ ആക്രമിക്കുന്നതിനാല്‍ തനിക്ക്‌ കൂടുതല്‍ സുരക്ഷ വേണമെന്ന്‌ ഇയാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കേസിലെ മുഖ്യപ്രതിയായ രാംസിങ്‌ ജയിലില്‍ ആത്മഹത്യ ചെയ്‌തിരുന്നു. ഓടുന്ന ബസില്‍ വെച്ച്‌ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന 23 കാരിയെ വിനയ്‌ ശര്‍മ ഉള്‍പ്പെടെയുള്ള നാലൂപേര്‍ ചേര്‍ന്ന്‌ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഏതാനും ദിവസങ്ങള്‍ക്കകം മരിക്കുക.യായിരുന്നു.