Section

malabari-logo-mobile

അസാധുവാക്കിയ നോട്ടുകളുടെ 82 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ്വ് ബാങ്ക്‌

HIGHLIGHTS : ദില്ലി: അസാധുവാക്കിയ 500, 1000 രൂപയുടെ നോട്ടുകളുടെ 82 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ്വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ നോട്ടുകള്...

r-gandhi-607255ദില്ലി: അസാധുവാക്കിയ 500, 1000 രൂപയുടെ നോട്ടുകളുടെ 82 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ്വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ നോട്ടുകള്‍ പിന്‍ലിച്ചതോടെ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അസാധുവാക്കപ്പെടുമെന്ന സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു എന്നാണ് സൂചന. റിസര്‍വ് ബാങ്കിന്റെ വായ്പാ നയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നവംബര്‍ എട്ടിന് നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കുശേഷം ഇതുവരെ ബാങ്കുകളില്‍ എത്തിയ നോട്ടിന്റെ കണക്കാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഇതുവരെ 11. 85 ലക്ഷം കോടി രൂപ ബാങ്കുകളില്‍ എത്തി ആര്‍ ഗാന്ധി വ്യക്തമാക്കി.

കറന്‍സി പിന്‍വലിക്കുന്നതോടെ പൂഴ്ത്തിവെച്ചിരിക്കുന്ന നോട്ടുകള്‍ ബാങ്കില്‍ നല്‍കാനാകാതെ കള്ളപ്പണക്കാര്‍ കുടുങ്ങുമെന്നുമായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ഈ പ്രചരണം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ബാങ്കുകളില്‍ പിന്നീട് കണ്ട നിക്ഷേപങ്ങളുടെ പ്രവാഹം. 14.18 ലക്ഷം കോടി രൂപയാണ് പിന്‍വലിച്ച നോട്ടുകളില്‍ പ്രചാരത്തിലുള്ളത്. ഡിസംബര്‍ 30 വരെ പണം നിക്ഷേപിക്കാന്‍ അവസരം ഉണ്ടെന്നിരിക്കെ ഇതില്‍ 95 ശതമാനത്തിലേറെ തിരിച്ചുവരുമെന്നാണ് കണക്കുകൂട്ടുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!