പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ച പോലീസുകാരന്റെ മകന്‍ അറസ്റ്റില്‍

അറസ്റ്റ് ആക്രമിക്കുന്ന വീഡിയോ വൈറലായതോടെ
ദില്ലി: പെണ്‍കുട്ടിയെ പൈശാചികവും ക്രൂരവുമായി മര്‍ദ്ധിച്ച പോലീസുകാരന്റെ മകനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ധിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പ്രതി കുടുങ്ങിയത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി നാര്‍ക്കോട്ടിക് വിഭാഗം എഎസ്‌ഐ അശോക് സിങ് തോമറിന്റെ മകനാണ് ഇരുപത്തിയൊന്നുകാരനായ അറസ്റ്റിലായ റോഹിത് തോമര്‍.

ബിപിഒ സെന്ററിനുള്ളില്‍ വെച്ചാണ് പ്രതി പെണ്‍കുട്ടിയെ ക്രൂരമായി വലിച്ചിഴച്ച് മര്‍ദിച്ചത്. ഈ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്. പ്രതിക്കെതിരെ പീഡനക്കേസും ചാര്‍ജ് ചെയ്തിട്ടുണ്ട്.

വീഡിയോ കടപ്പാട് :ഹിന്ദുസ്ഥാന്‍ ടൈംസ്‌