ഡല്‍ഹി ഹാഫ്‌ മാരത്തോണ്‍; പ്രീജ ശ്രീധരന്‍ ചാമ്പ്യന്‍

1412570422-8397ദില്ലി: ഡല്‍ഹിയില്‍ നടന്ന ഹാഫ്‌ മാരത്തോണില്‍ ഇന്ത്യന്‍ വനിതകളുടെ വിഭാഗത്തില്‍ പ്രീജ ശ്രീധരന്‍ ഒന്നാമത്‌. ഒരു മണിക്കൂര്‍ 19 മിനിട്ട്‌ മൂന്ന്‌ സെക്കന്‍ഡിലാണ്‌ പ്രജീഫിനിഷ്‌ ചെയ്‌തത്‌. കഴിഞ്ഞ വര്‍ഷവും പ്രീജയായിരുന്നു ചാമ്പ്യന്‍. മോണിക്ക അത്താരെ രണ്ടാമതും സുധ സിംഗ്‌ മൂന്നാമതും ഫിനിഷ്‌ ചെയ്‌തു.

ഇന്റര്‍നാഷ്‌ണല്‍ എലൈറ്റ്‌ മെന്‍ വിഭാഗത്തില്‍ എത്ത്യോപ്പിയയുടെ ഗുയെ അഡോളയാണ്‌ വിജയി. 59.6 മിനിട്ടിലാണ്‌ അഡോള ഫിനിഷ്‌ ചെയ്‌തത്‌. ഇന്ത്യന്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ സുരേഷ്‌ കുമാറാണ്‌ ജേതാവായത്‌. ഒരു മണിക്കൂര്‍ നാല്‌ മിനിട്ട്‌ 38 സെക്കന്‍ഡിലാണ്‌ സുരേഷിന്റെ നേട്ടം.