പനജി ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹാര്‍ പരീക്കര്‍ക്ക് ജയം

ദില്ലി: പനജി ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മനോഹാര്‍ പരീക്കര്‍ക്ക് ജയം. പ്രതിരോധ മന്ത്രിസ്ഥാനം രാജിവെച്ചാണ് ഗോവ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നത്.  ഗോവയിലെ പനജി നിയമസഭാ മണ്ഡലത്തില്‍നിന്ന് 4,803 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരീക്കറുടെ ജയം. പരീക്കറെ നിയമസഭയിലേക്ക് എത്തിക്കുന്നതിന് പനജിയിലെ ബിജെപി എംഎല്‍എ സിദ്ധാര്‍ഥ് കുന്‍കാലിങ്കര്‍ രാജിവെച്ചിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന വിശ്വജിത്ത് റാണെ രാജിവച്ചു ബിജെപിയില്‍ചേര്‍ന്നതാണു വാല്‍പോയിയില്‍ ഉപതെരഞ്ഞെടുപ്പിനു വഴിതുറന്നത്. നന്ദ്യാലില്‍ സിറ്റിങ് എംഎല്‍എ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.

മൂന്നു സംസ്ഥാനങ്ങളിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇക്കഴിഞ്ഞ 23ന്  ഉപതെരഞ്ഞെടുപ്പ് നടന്നത്. ന്യൂഡല്‍ഹിയിലെ ബവാന, ഗോവയിലെ പനജി, വാര്‍പോയ്, ആന്ധ്രപ്രദേശിലെ നന്ദ്യാല്‍ എന്നീ മണ്ഡലങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്. ഇവിടെങ്ങളില്‍ വോട്ടെണ്ണല്‍ തുടരുകയാണ്. ആംആദ്മി എംഎല്‍എയായിരുന്ന വേദ് പ്രകാശ് സതീഷ് സ്ഥാനം രാജിവെച്ചു ബിജെപിയില്‍ ചേര്‍ന്നതോടെയാണു ബവാനയില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.