ദില്ലിയില്‍ തീപ്പിടുത്തത്തില്‍ 400 ഓളം വീടുകള്‍ കത്തി നശിച്ചു

ദില്ലി: ദില്ലിയിലെ മംഗോള്‍ പുരിയിലെ ചേരിയില്‍ വന്‍ തീപിടുത്തം. ഇന്ന്‌ പുലര്‍ച്ചെയാണ്‌ അപകടം സംഭവിച്ചത്‌. 400 വീടുകള്‍ കത്തിനശിച്ചു. എന്നാല്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

ഫയര്‍ഫോഴ്‌സ്‌ സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്‌. ഇരുപത്തിയെട്ടോളം ഫയര്‍ എഞ്ചിനുകളാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്‌.

അതെസമയം തീപിടുത്തമുണ്ടാവാനുള്ള കാരണം വ്യക്തമായിട്ടില്ല.