Section

malabari-logo-mobile

ബിജെപി മലക്കം മറയുന്നു ദില്ലിയിലേത്‌ വെറും സംസ്ഥാന തിരഞ്ഞെടുപ്പ്‌

HIGHLIGHTS : ന്യൂദില്ലി: മോദി പ്രഭാവത്തില്‍ ഇന്ദ്രപ്രസ്ഥം പിടിച്ചടക്കാമെന്നുളള ബിജെപിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നു . തിരഞ്ഞെടുപ്പ്‌ പ്രചരണം അവസാനിക്കാന്‍ മണി...

venkaia naiduന്യൂദില്ലി: മോദി പ്രഭാവത്തില്‍ ഇന്ദ്രപ്രസ്ഥം പിടിച്ചടക്കാമെന്നുളള ബിജെപിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നു . തിരഞ്ഞെടുപ്പ്‌ പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ദില്ലിയില്‍ നടക്കുന്നത്‌ വെറും ഒരു സംസ്ഥാന തെരഞ്ഞെടുപ്പാണെന്നും, ഇത്‌ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡമല്ലെന്നും സീനിയര്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വെങ്കയ്യ നായിഡു.

പുറത്തുവന്നുകൊണ്ടിരിക്കുന്ന സര്‍വ്വേ ഫലങ്ങളാണ്‌ ബിജെപിയെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്‌. ദി വീക്കിന്റെ സര്‍വ്വേ റിപ്പോര്‍ട്ട്‌ ഒഴികെ മറ്റെല്ലാ ഫലങ്ങളിലും ആംആദ്‌മി പാര്‍ട്ടി ഭൂരിപക്ഷം നേടി തിരിച്ചെത്തുമെന്നാണ്‌ പറയുന്നത്‌. ഇന്ത്യ ടുഡെ-സിസിറോ, ഇക്കണോമിക്‌ ടൈംസ്‌ ടിഎന്‍എസ്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌ുകള്‍ പ്രകാരം 36 മുതല്‍ 46 വരെ സീറ്റുകള്‍ ആപ്പിന്‌ കിട്ടുമെന്നാണ്‌ പറയുന്നത്‌. ലോകസഭാ തിരഞ്ഞെടുപ്പില്‍ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ അനുകൂലമായപ്പോള്‍ ആഘോഷമാക്കിയ ബിജെപി എന്നാല്‍ ഈ സര്‍വ്വേ റിപ്പോര്‍ട്ടുകളെ തളളിപ്പറയുകയാണ്‌. മോദി തന്നെ ഈ സര്‍വ്വേയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തിരുന്നു.

sameeksha-malabarinews

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം നടന്ന നിയമസഭാതിരഞ്ഞെടുപ്പുകളെ ബിജെപി നേരിട്ടത്‌ പ്രധാമമന്ത്രി നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു. ഇവടങ്ങളിലെല്ലാം ബിജെപി മികച്ച വിജയം കൊയ്‌തിരുന്നു. ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസ്‌ തകര്‍ന്നടിഞ്ഞിരുന്നു ഇത്‌ മോദി സര്‍ക്കാരിനുള്ള പിന്തുണയായാണ്‌ ബിജെപി ആഘോഷിച്ചതും

ദില്ലിയിലും ഇതേ തന്ത്രം തന്നെയാണ്‌ ബിജെപി പ്രയോഗിച്ചത്‌ ഈ ചെറിയ സംസ്ഥാനത്ത്‌ നാലിടങ്ങളിലാണ്‌ പ്രധാനമന്ത്രി റാലികളില്‍ പങ്കെടുത്തത്‌. എന്നാല്‍ ഇതൊന്നും ജനങ്ങളില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ്‌ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ആംആദ്‌മി പാര്‍ട്ടിയുടെ ജനപ്രീതി വര്‍ദ്ധിക്കുയായണെന്ന ആര്‍എസ്‌എസ്സിന്റെ മുഖപത്രം പോലും വിലയിരിത്തിയിരുന്നു ഇത്‌ ബിജെപിക്ക്‌ തിരിച്ചടിയുണ്ടാകുമെന്നും അവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഇതോടെയാണ ബിജപിയുടെ സീനിയര്‍ നേതാവ്‌ തന്നെ ഇത്തരൊമൊരു പ്രസ്‌താവനയുമായി രംഗത്തെത്തിയത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!