Section

malabari-logo-mobile

ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്‌ ആരംഭിച്ചു.

HIGHLIGHTS : ദില്ലി: ദില്ലിയില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്‌ രാവിലെ എട്ട്‌ മണിയോടെ ആരംഭിച്ചു. ബിജെപിയും ആം ആദ്‌മിയും തമ്മിലാണ്‌ പ്രധാന പോരാട്ടം നടക്കുന്നത്‌...

Delhi_Voters_queue_360x270ദില്ലി: ദില്ലിയില്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്‌ രാവിലെ എട്ട്‌ മണിയോടെ ആരംഭിച്ചു. ബിജെപിയും ആം ആദ്‌മിയും തമ്മിലാണ്‌ പ്രധാന പോരാട്ടം നടക്കുന്നത്‌. രവിലെ തന്നെ പ്രമുഖരെല്ലാം വോട്ട്‌ രേഖപ്പെടുത്തിയെങ്കിലും മന്ദഗതിയിലാണ്‌ പോളിംഗ്‌ നടന്നു കൊണ്ടിരിക്കുന്നത്‌. വോട്ടെടുപ്പിന്റെ ഭാഗമായി കനത്തസുരക്ഷയാണ്‌ ഇവിടെ ഒരുക്കിയിരിക്കുന്നത്‌.

1.33 കോടി വോട്ടര്‍മാരാണ്‌ ഉള്ളത്‌. ഇതില്‍ 59.19 ലക്ഷം വനിതകളും 73.89 ലക്ഷം പുരുഷ വോട്ടര്‍മാരുമാണ്‌ ഉള്ളത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്‌. 70 നിയമസഭാ മണ്ഡലങ്ങളിലായി 673 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നുണ്ട്‌.

sameeksha-malabarinews

എല്ലാവരോടും വോട്ട്‌ ചെയ്യണമെന്ന്‌ ആംആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കെജിരിവാള്‍ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ എല്ലാ യുവ വോട്ടര്‍മാരോടും വോട്ട്‌ ചെയ്യണമെന്ന്‌ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. സ്‌ത്രീസുരക്ഷ ഉറപ്പാക്കുന്ന ദില്ലിയാണ്‌ തന്റെ സ്വപ്‌നമെന്ന്‌ ബിജെപിയുടെ മുഖ്യസ്ഥാനാര്‍ത്ഥിയായ കിരണ്‍ബേദി പറഞ്ഞു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പോളിംഗ്‌ ബൂത്തികളുടെ 100 മീറ്റര്‍ പിരിധിയില്‍ വാഹന ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. വോട്ടെടുപ്പ്‌ തടസപ്പെടുത്താനായി ഹരിയാനയില്‍ നിന്നെത്തിയ ഒമ്പതംഗ സംഘത്തെ ഇന്നലെ ദില്ലി പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!