ഡല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നേറ്റം

ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ മുന്നേറ്റം. മൂന്ന് കോർപ്പറേഷനുകളിലും ബി.ജെ.പി വൻ മുന്നേറ്റമാണ് നടത്തിയത്.  ആകെയുള്ള 270 സീറ്റുകളിൽ 183 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്. ആം ആദ് മി പാർട്ടി 39 സീറ്റുകളിലും കോൺഗ്രസ് 35 സീറ്റുകളിലും മുന്നിൽ . 13 സീറ്റുകളിൽ മറ്റുള്ളവരും മുന്നേറുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷമായി ഡൽഹിയിലെ മൂന്ന് കോർപ്പറേഷനുകളും ഭരിക്കുന്നത് ബി.ജെ.പിയാണ്.

നോർത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ആകെയുള്ള 104 സീറ്റുകളിൽ 66 സീറ്റുകളിൽ ബി.ജെ.പിയും 19 സീറ്റുകളിൽ എ.എ.പിയും 12 സീറ്റുകളിൽ കോൺഗ്രസും 3 സീറ്റിൽ മറ്റുള്ളവരുമാണ് മുന്നേറുന്നത്. സൗത്ത് ഡൽഹിയിൽ യഥാക്രമം 70,16,13 സീറ്റുകളിലാണ് ബി.ജെ.പിയുടെയും എ.എ.പിയുടെയും കോൺഗ്രസിെൻറയും മുന്നേറ്റം. ഇവിടെ മറ്റുള്ളവർ 5 സീറ്റുകളിൽ മുന്നേറി. ഇൗസ്റ്റ് ഡൽഹിയിൽ ആകെയുള്ള 63 സീറ്റുകളിൽ 41 സീറ്റുകളിൽ ബി.ജെ.പി 11 സീറ്റുകളിൽ കോൺഗ്രസ് 9 സീറ്റുകളിൽ എ.എ.പി എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കും വിധമാണ് ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നത്. എല്ലാ എക്സിറ്റ്പോളുകളും ബി.ജെ.പി മുന്നേറ്റമാണ് പ്രവചിച്ചിരുന്നത്.