Section

malabari-logo-mobile

ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

HIGHLIGHTS : ദില്ലി :ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. മൂന്നു കോര്‍പ്പറേഷനുകളിലും ബിജെപി ഹാട്രിക് വിജയം നേടി. വോട്ടെടുപ്പ് ...

ദില്ലി :ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. മൂന്നു കോര്‍പ്പറേഷനുകളിലും ബിജെപി ഹാട്രിക് വിജയം നേടി. വോട്ടെടുപ്പ് നടന്ന മൂന്ന് കോര്‍പ്പറേഷനുകളിലെ 270 സീറ്റുകളില്‍ 184 ഉം ബിജെപി കരസ്ഥമാക്കി.  മൂന്നിടത്തും കോണ്‍ഗ്രസിനെ പിന്തള്ളി ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തി. ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം.

104 സീറ്റുകളുള്ള നോര്‍ത്ത് ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 66 സീറ്റുകളും നേടി ബിജെപി ഭരണം നിലനിര്‍ത്തി. അധികാരം നേടാന്‍ ഇവിടെ 52 സീറ്റുകളാണ് വേണ്ടത്. രണ്ടാം സ്ഥാനത്തെത്തിയ എഎപി 19 സീറ്റു നേടിയപ്പോള്‍, കോണ്‍ഗ്രസ് 14 സീറ്റിലേയ്ക്ക് ഒതുക്കപ്പെട്ടു. 2012 ല്‍ നോര്‍ത്ത് കോര്‍പ്പറേഷനില്‍ ഒരുസീറ്റും ലഭിക്കാതിരുന്ന എഎപി 19 സീറ്റുമായി മികച്ച മുന്നേറ്റമാണ് നടത്തിയത്. അതേസമയം 29 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 14 സീറ്റിലേയ്ക്ക് പിന്തള്ളപ്പെട്ടു.

sameeksha-malabarinews

എന്നാല്‍ വോട്ടിംഗ് മെഷിനില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി വിജയം നേടിയതെന്ന് എഎപി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!