ദില്ലിയില്‍ ഭാര്യയെ കൊലപ്പെടുത്തി സെക്‌സിലേര്‍പ്പെട്ട ഭര്‍ത്താവ്‌ പിടിയില്‍

Untitled-1 copyദില്ലി: ഭാര്യയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം സെക്‌സിലേര്‍പ്പെട്ട ഭര്‍ത്താവിനെ പോലീസ്‌ പിടികൂടി. പ്രദീപ്‌ ശര്‍മ്മ(25) എന്നയാളെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ദില്ലി നിഹാല്‍ വിഹാര്‍ ഏരിയയിലാണ്‌ ഈ ദാരുണ സംഭവം നടന്നത്‌. മദ്യപിച്ച്‌ വീട്ടിലെത്തിയ ഓട്ടോ ഡ്രൈവറായ ഇയാള്‍ ഭാര്യമോണിക്കയെ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്നും പിന്നീട്‌ സെക്‌സില്‍ ഏര്‍പ്പെടുകയായിരുന്നെന്നും പോലീസ്‌ പറഞ്ഞു.

എന്നാല്‍ ഭാര്യയെ ബോധമില്ലാത്ത അവസ്ഥയിലാണ്‌ കൊലപ്പെടുത്തിയതെന്നും വീട്ടു വാടക സംബന്ധിച്ച തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കാലാശിച്ചതെന്നുമാണ്‌ ഇയാള്‍ പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ കൊലപാതകം നടത്തിയ ശേഷം ഇയാള്‍ തന്റെ പിതാവിനെ വിളിച്ച്‌ ഭാര്യയെ കൊലപ്പെടുത്തിയ വിവരം പറയുകയും പിന്നീട്‌ ഫോണ്‍ സുച്ച്‌ ഓഫ്‌ ചെയ്യുകയായരുന്നെന്നും പോലീസ്‌ പറഞ്ഞു.

വീട്ടുടമസ്ഥനാണ്‌ രാവിലെ യുവതി മരിച്ചുകിടക്കുന്നത്‌ കണ്ടത്‌. ഉടന്‍തന്നെ ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പോലീസെത്തുമ്പോള്‍ പ്രതി സ്ഥലത്തില്ലായിരുന്നു. തുടര്‍ന്ന്‌ നടന്ന തെരച്ചിലാണ്‌ ഇയാളെ പിടികൂടിയത്‌.