Section

malabari-logo-mobile

ദില്ലിയിലെ ആംആദ്മി എംഎല്‍എമാരില്‍ 12 പേര്‍ കോടീശ്വരന്‍മാര്‍

HIGHLIGHTS : ദില്ലി : പേര് ആംആദ്മി(സാധാരണക്കാരന്‍) പാര്‍ട്ടി എന്നാണെങ്കിലും എല്ലാവരും അത്ര സാധാരണക്കാരല്ല. ദില്ലിയില്‍ അട്ടിമറി വിജയം നേടിയ ഈ പാര്‍ട്ടിയുടെ 28 എ...

am admi partyദില്ലി : പേര് ആംആദ്മി(സാധാരണക്കാരന്‍) പാര്‍ട്ടി എന്നാണെങ്കിലും എല്ലാവരും അത്ര സാധാരണക്കാരല്ല. ദില്ലിയില്‍ അട്ടിമറി വിജയം നേടിയ ഈ പാര്‍ട്ടിയുടെ 28 എംഎല്‍എമാരില്‍ 12 പേരും കോടീശ്വരന്‍മാരാണ്. ഇവരില്‍ ഏറ്റവും വലിയ ധനിക പാട്ടേല്‍ നഗര്‍ സീറ്റില്‍ നിന്ന് ജയിച്ച വീണാ ആനന്ദാണ്. 15.52 കോടിയാണ് വീണയുടെ ആസ്തി.

എന്നാല്‍ ആംആദ്മി എംഎല്‍എമാരെല്ലാം കോടീശ്വരന്‍മാരാണെന്ന് ഇതിനര്‍ത്ഥമില്ല. ഈ പാര്‍ട്ടിയുടെ 10 എംഎല്‍എമാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ആസ്തി പോലും ഇല്ല. സീമാപുരി മണ്ഡലത്തില്‍ നിന്ന് ജയിച്ച ധര്‍മ്മേന്ദര്‍സിങ് കോലിയുടെ ആസ്തി വെറും 20,800 രൂപ മാത്രമാണ്. മങ്കോള്‍ പുരിയില്‍ നിന്ന് ജയിച്ച രാഖിബിര്‍ലയുടെ ആസ്തിയാകട്ടെ 51,150 രൂപയും.

sameeksha-malabarinews

എന്നാല്‍ ഇതിനേക്കാളെല്ലാം സമ്പന്നനാണ് കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളുടെ ആസ്തി 14.25 കോടിയാണ്. ബിജെപിയുടേതും മോശമല്ല. 8.16 കോടി രൂപയാണ് ഇവരുടെ ശരാശരി ആസ്തി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!