Section

malabari-logo-mobile

രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

HIGHLIGHTS : ദില്ലി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ 22 വിമനത്താവളങ്ങളിലാണ് ആക്ര...

imagesദില്ലി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ 22 വിമനത്താവളങ്ങളിലാണ് ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിട്ടിരിക്കുന്നെന്നാണ് റിപ്പോര്‍ട്ട്. നാലു സുപ്രധാന നഗരങ്ങളിലെ 22 വിമാനത്താവളങ്ങള്‍ക്ക് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അധികൃതര്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.കുടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയോഗിച്ചു.

 

സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ അതാത് സംസ്ഥാന പൊലീസ് മേധാവികള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ സിഐഎസ്എഫ്, പാരാമിലിറ്ററി ഫോഴ്സ് എന്നിവര്‍ക്കും കത്ത് നല്‍കി. നിലവില്‍ സിഐഎസ്എഫിനാണ് വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതല.

sameeksha-malabarinews

ബാഗേജുകളില്‍ കര്‍ശന പരിശോധന നടത്തും. കൂടാതെ പാര്‍ക്കിംഗ് ഏരിയ, ലോഡിംഗ് ഏരിയ തുടങ്ങി വിമാനത്താവളങ്ങളിലെ വാഹനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളും കര്‍ശനമായി നിരീക്ഷിക്കും. കഴിഞ്ഞയാഴ്ച പാക് അധീന കശ്മീരില്‍ സൈന്യം ഭീകരതാവളങ്ങള്‍ക്ക് നേരേ നടത്തിയ സൂക്ഷ്മതല ആക്രമണത്തിന് പകരമായി ഭികര സംഘടനകള്‍ തിവിച്ചടി നല്‍കുമെന്നതിനാലാണ് കര്‍ശന ശക്തമാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!