Section

malabari-logo-mobile

ദില്ലിയില്‍ ഇരട്ടക്കളായ മൂന്ന് വയസ്സുകാര്‍ വാഷിങ് മെഷീനിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

HIGHLIGHTS : ദില്ലി: മൂന്ന് വയസ്സുള്ള ഇരട്ട സഹോദരങ്ങള്‍ വാഷിങ്‌മെഷീനിലെ വെള്ളത്തില്‍ വീണ് മരിച്ചു. ശനിയാഴ്ച വൈകീട്ടാണ് ദാരുണമായ സംഭവം. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹി...

ദില്ലി: മൂന്ന് വയസ്സുള്ള ഇരട്ട സഹോദരങ്ങള്‍ വാഷിങ്‌മെഷീനിലെ വെള്ളത്തില്‍ വീണ് മരിച്ചു. ശനിയാഴ്ച വൈകീട്ടാണ് ദാരുണമായ സംഭവം. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ അവന്തിക ഹൗസിങ് കോംപ്ലക്‌സിലെ അപ്പാര്‍ട്ടുമെന്റിലാണ് സംഭവം നടന്നത്. ടോപ് ലോഡിങ് വാഷിങ് മെഷീന്റെ ബക്കറ്റിനുള്ളില്‍ തലകീഴായാണ് ആണ്‍കുട്ടികളായ ലക്ഷിന്‍, നീഷുവിന്‍ എന്നിവരെ മാതാപിതാക്കള്‍ കണ്ടെത്തിയത്.

കുട്ടികളുടെ അമ്മ രാഖി രണ്ടാം നിലയിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്നും സമീപത്തെ കടയിലേക്ക് സോപ്പുപൊടി വാങ്ങാനായി പോയതായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ഇവര്‍ തിരിച്ചെത്തി. രാഖി പോകുമ്പോള്‍ കുട്ടികള്‍ കുളിമുറിക്ക് സമീപത്തുള്ള മുറിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആറുമിനിറ്റിനുള്ളില്‍ തന്നെ രാഖി തിരിച്ചെത്തിയപ്പോള്‍ കുട്ടികളെ കാണാനില്ലായിരുന്നു. പുറത്തുപോകുമ്പോള്‍ ഫ്‌ളാറ്റ് പൂട്ടിയിട്ടില്ലായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന് ഇവര്‍ സമീപത്തെ അപ്പാര്‍ട്ടുമെന്റുകളിലെല്ലാം അന്വേഷിക്കുകയും ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയും സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. പിന്നീട് വീട്ടില്‍ തിരിച്ചെത്തി പരിശോധന നടത്തിയപ്പോഴാണ് വാഷിങ്‌മെഷീനിലെ വെള്ളത്തില്‍ കുട്ടികളെ കണ്ടെത്തിയത് തുടര്‍ന്ന് ഉടന്‍തന്നെ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!