ഡിഗ്രി സീറ്റൊഴിവ്‌

മലപ്പുറം ഗവ. കോളെജില്‍ മൂന്നാം സെമസ്റ്റര്‍ ഡിഗ്രി ബി.എ മലയാളം, അറബിക്‌, ഉറുദു, ഇസ്ലാമിക്‌ ഹിസ്റ്ററി, ബി.എസ്‌.സി കെമിസ്‌ട്രി, ബി.കോം, ബി.എ. എക്കണോമിക്‌സ്‌ ക്ലാസുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്‌. അര്‍ഹരായവര്‍ യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്‌ക്ക്‌ രജിസ്റ്റര്‍ ചെയ്‌ത രേഖകളും സഹിതം ജൂണ്‍ ഒമ്പത്‌ രാവിലെ 10 ന്‌ കോളെജില്‍ എത്തണം.