529 മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ

muslimbrotherhoodകെയ്‌റോ : പുറത്തായ ഈജിപ്ത്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പിന്തുണക്കുന്ന 529 മുസ്ലീം ബ്രദര്‍ബുഡ് പ്രവര്‍ത്തകര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു.

കലാപത്തിനിടെ പോലീസുകാരെ അക്രമിക്കുകയും വധിക്കുകയും ചെയ്ത കുറ്റത്തിനാണ് തെക്കന്‍ ഈജിപ്തിലെ മിനിയ കോടതി ശിക്ഷ വിധിച്ചത്. പോലീസ് സ്റ്റേഷന്‍ അക്രമിച്ചാണ് പോലീസ് ഓഫീസറെ കൊലപ്പെടുത്തിയത്.

ഈ കേസില്‍ 16 പേരെ വെറുതെ വിട്ടു.