സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം

saswatheekanandaതിരു :ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകനന്ദയുടെ മരണത്തെ കുറച്ച് തുടരന്വേഷണനം നടത്താന്‍ തീരുമാനിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
എഡിജിപി അനന്തകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്പി പികെ മധുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമായിരിക്കും അന്വേഷണം നടത്തുക.

ശാശ്വതീകാനന്ദയുടെ മരണത്തെ കുറിച്ച് പുതിയവെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിനെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ തുടരന്വേഷണ സാധ്യതടുണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്ന് മന്ത്രി പറഞ്ഞു.