അനഘയുടെ മരണം; മാനഭംഗപ്പെടുത്തിയതിന് ശേഷം വെള്ളത്തില്‍ മുക്കി

പുല്‍പ്പള്ളി: കര്‍ണ്ണാടകയിലെ ഗുണ്ടല്‍ പേട്ടില്‍ കക്കല്‍തൊണ്ടി തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പുല്‍പ്പള്ളി അമരക്കുനി മൂലേത്തടത്തില്‍ ദാസന്റെ മകള്‍ അനഘാദാസിനെ കൊല്ലപ്പെടുത്തിയതാണെന്ന് കര്‍ണ്ണാടകാ പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി മാരപ്പന്‍മൂല രാജീവ് നഗര്‍ കോളനിയിലെ അബ്ദുറഹ്മാനെതിരെ കര്‍ണ്ണാടകാ പോലീസ് കേസെടുത്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അനഘ ഇന്നലെ രാവിലെ സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് വീട്ടീല്‍ നിന്ന് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് അബ്ദുള്‍റഹ്മാനോടൊപ്പം ബൈക്കില്‍ ഗുണ്ടല്‍പേട്ടെത്തി കക്കല്‍തൊണ്ടി തടാകത്തിന് സപീപത്ത് പോവുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഇതേ തുടര്‍ന്ന് തന്നെ വിവാഹം കഴിക്കാന്‍ അനഘ നിര്‍ബന്ധം പിടിക്കുകയും അനഘയുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു അബ്ദുള്‍ റഹ്മാന്‍. ഇതേ തുടര്‍ന്ന് ഇരുവരും തടാകത്തിലിറങ്ങുകയായിരുന്നു. നീന്തലറിയാത്ത അനഘയെ തന്ത്രപരമായി അബ്ദുള്‍ റഹ്മാന്‍ വെള്ളത്തില്‍ മുക്കി കൊല്ലുകായിരുന്നത്രെ. അതേ സമയം അനഘയുടെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരം ലഭ്യമാവൂ. അനഘയുടെ മൃതദേഹം ഗുണ്ടല്‍പേട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

അബ്ദു റഹ്മാനോടൊപ്പം തടാക കരയില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ അനഘയെ കാണാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാരാണ് അബ്ദുറഹ്മാനെ പിടികൂടിയത്. അബ്ദുറഹ്മാന്‍ ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ മറ്റ് ചില കേസുകളും നിലവിലുണ്ട്.