നാടിനെ ദുഃഖത്തിലാഴ്ത്തി സൈതലവിയുടെ മരണം

sidalavi (1)തിരൂരങ്ങാടി : നാടിനെ ദുഃഖത്തിലാഴ്ത്തി സൈതലവിയുടെ മരണം. ചെമ്മാട് പന്താരങ്ങാടി ആലിത്തറ കണ്ണിത്തൊടി മുഹമ്മദിന്റെ മകന്‍ സൈതലവി (36) യാണ് റിയാദില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച പകല്‍ രണ്ടോടെയാണ് സംഭവം നടന്നത്. സൗദി സ്വദേശിയുടെ കുത്തേറ്റായിരുന്നു മരണം.

റിയാദ് ബദിയയിലുള്ള പലചരക്ക് കടയില്‍ ജോലി ചെയ്തു വരികയായിരുന്നു സൈതലവി. സൈതലവിയുടെ അടുത്ത് സിഗരറ്റ് ചോദിച്ചെത്തിയ സൗദി സ്വദേശിയോട് പണമില്ലാതെ നല്‍കില്ലെന്നു പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കുത്തില്‍ കലാശിച്ചത്. ഉച്ച സമയമായതിനാല്‍ ഒപ്പമുള്ളവര്‍ ഭക്ഷണത്തിനും മറ്റുമായി മുറിയിലേക്ക് പോയതായിരുന്നു. കടയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടിയ സൈതലവിയെ പിന്തുടര്‍ന്നും നിരവധി തവണ കുത്തി.

ഒന്നരവര്‍ഷം മുമ്പ് സൗദിയിലേക്ക് പോയ സൈതലവി ഹൗസ് ഡ്രൈവറായിരുന്നു. ഒന്നരമാസം മുമ്പാണ് ബക്കാലയില്‍ ജോലിക്ക് കയറിയത്. ഉമ്മ: മമ്മാദിയ, ഭാര്യ; മുനീബ, മക്കള്‍:ആദില്‍, ആദില, സഹോദരങ്ങള്‍ : അബ്ദുള്‍റസാഖ്, ആയിശ, മറിയാമു, റഷീദ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്.