മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ല; കേന്ദ്ര സര്‍ക്കാര്‍

ദില്ലി: മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധ മാണന്നെ നിബന്ധന വന്നിരുന്നു.

മരണ സര്‍ട്ടിഫക്കറ്റിന് അപേക്ഷിക്കുന്ന ആള്‍ക്ക് മരിച്ചയാളുടെ ആധാര്‍ നമ്പര്‍ അറിയില്ലെങ്കില്‍ അത് ഹാജരാക്കേണ്ടതില്ല. ഇതിനുപകരമായി മരിച്ചയാള്‍ക്ക് ആധാര്‍ ഇല്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. മരണപ്പെട്ടയാളെ കുറിച്ചുള്ള വിവരങ്ങളില്‍ വ്യക്തത നല്‍കുമെന്നും ബന്ധുക്കള്‍ നല്‍കിയ വിവരങ്ങളുടെ വ്യക്തത ഉറപ്പു വരുത്താനാകുമെന്നും കാണിച്ചാണ് മരണ സര്‍ട്ടിഫിക്കറ്റിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത്.