പരപ്പനങ്ങാടിയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടയില്‍  കടലില്‍ കാണാതായ ആലുങ്ങല്‍ കടപ്പുറത്തെ കൊയ്യാമിന്‍റെ പുരക്കല്‍ മുഹമ്മദ് ഖാസിമിന്‍റെ(24)മൃതദേഹം താനൂര്‍ ഭാഗത്തെ കടലില്‍നിന്ന് കണ്ടെത്തി.

 

അല്‍-കൌസര്‍ വള്ളത്തിലെ തൊഴിലാളികളാണ് കാണാതായ സ്ഥലത്ത്നിന്ന് വൈകീട്ട് അഞ്ചുമണിയോടെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മത്സ്യതൊഴിലാളികള്‍ ഖാസിമിനായി തിരച്ചില്‍ നടത്തിയത്.നേവിയുടെ ഹെലികോപ്റ്ററും കോസ്റ്റ്ഗാര്‍ഡിന്‍റെ ബോട്ടും തിരച്ചിലില്‍ പങ്കെടുത്തിരുന്നു. പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറത്തെ തൊഴിലാളികളുടെ കടലരിച്ചുപെറുക്കിയുള്ള പരിശോധനയില്‍ മൃതദേഹം കണ്ടെത്തി കരക്കെത്തിച്ചത്

.തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‌ട്ടത്തിനു ശേഷം ഇന്ന്(ബുധന്‍) ആലുങ്ങല്‍ കടപ്പുറത്തെ ഖബര്‍സ്ഥാനില്‍ ഖബറടക്കുന്നതാണ്.

പിതാവ്:ഹംസക്കോയ,മാതാവ്:ഫാത്തിമ ,സഹോദരങ്ങള്‍:മുഹമ്മദ്ഷാഫി,സുല്‍ ഫത്ത്,ഫാസില

Related Articles