Section

malabari-logo-mobile

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ : അപേക്ഷയ്‌ക്കും വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ സംവിധാനം

HIGHLIGHTS : വിദേശത്ത്‌ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത്‌ സംബന്ധിച്ച്‌ അപേക്ഷ നല്‍കുന്നതിനും മൃതദേഹം നാട്ടിലെത്തുന്നതിനുള്ള

വിദേശത്ത്‌ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത്‌ സംബന്ധിച്ച്‌ അപേക്ഷ നല്‍കുന്നതിനും മൃതദേഹം നാട്ടിലെത്തുന്നതിനുള്ള വിവരങ്ങള്‍ അറിയുന്നതിനും കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്റെ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. എമിഗ്രേഷന്‍ ചെക്കിങ്‌ ആവശ്യമുള്ള മലേഷ്യ, ജോര്‍ദ്ദാന്‍, യു.എ.ഇ, യമന്‍, ലെബണോണ്‍, ഖത്തര്‍, ഒമാന്‍, കുവൈറ്റ്‌, ഇറാഖ്‌, ബഹ്‌റിന്‍, സൗദിഅറേബ്യ, അഫ്‌ഗാനിസ്ഥാന്‍, ഇന്‍ഡോനേഷ്യ, ലിബിയ, സുഡാന്‍, തായ്‌ലന്റ്‌, സിറിയ എന്നീ രാജ്യങ്ങളില്‍ മരണമടയുന്നവരുടെ ബന്ധുക്കള്‍ക്ക്‌ ഈ സംവിധാനം വഴി നേരിട്ട്‌ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരെ ഇ-മെയില്‍, എസ്‌.എം.എസ്‌. എന്നിവ വഴി വിവരങ്ങള്‍ അറിയിക്കും. മൃതദേഹം നാട്ടില്‍ എത്തിയതിനുശേഷമോ നാട്ടിലെത്തിക്കുവാന്‍ കഴിയാത്തതിന്റെ കാരണം ബന്ധുക്കള്‍ക്ക്‌ ലഭ്യമായതിനു ശേഷമോ മാത്രമേ അപേക്ഷാ നടപടി അവസാനിക്കുകയുള്ളൂ. വെബ്‌സൈറ്റ്‌: www.moia.gov.in

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!