ഡേ കെയര്‍ സെന്ററുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഡേകെയര്‍ സെന്ററുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ നിര്‍ദേശം. ഡേകെയര്‍ സെന്ററില്‍ ഒന്നരവയസുള്ള കുഞ്ഞിനെ മര്‍ദിച്ച വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം ഉറപ്പുവരുത്താന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമാണ് തന്റെ റേഞ്ചിലെ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എല്ലാ ഡേ കെയര്‍ സെന്ററുകളിലും ക്യാമറ സ്ഥാപിച്ച് ഇന്റര്‍നെറ്റ് വഴി തത്സമയം ദൃശ്യങ്ങള്‍ മാതാപിതാക്കളുടെ മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടരിലോ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.