ഡേ കെയര്‍ പീഡനക്കേസില്‍ സ്ഥാപ ഉടമയ്ക്ക് ജാമ്യമില്ല

കൊച്ചി: കൊച്ചി ഡേ കെയര്‍ സെന്ററില്‍ കുട്ടികളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പിടിയിലായ സ്ഥാപന ഉടമ മിനി മാത്യുവിന് കോടതി ജാമ്യം നിഷേധിച്ചു. കുന്നുപുറം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. മിനി മാത്യുവിന് ജാമ്യം നല്‍കുകയാണെങ്കില്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകും ഇതുവഴി നല്‍കുകയെന്നും കോടതി നിരീക്ഷിച്ചു.

മിനിമാത്യു മര്‍ദ്ദിച്ച കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് കോടതിയുടെ നടപടി.

എല്ലാ ഡേ കെയര്‍ സെന്ററുകളും സാമൂഹിക നീതി മിഷന്റെ കീഴില്‍ കൊണ്ടുവരുമെന്ന് നേരത്തെ മന്ത്രി കെ കെ ഷൈലജ വ്യക്തമാക്കിയിരുന്നു. അതെസമയം ഇത്തരം സ്ഥാപനങ്ങളില്‍ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കുന്നത് പരിഗണിച്ചു വരികയാണെന്നും എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു.