ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് രാജ്‌നാഥ് സിംഗ്

IN03_RAJNATH_1981452fന്യൂഡല്‍ഹി: അധോലോക നായകനും മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ദാവൂദ് പാകിസ്ഥിനിലുണ്ട് എന്നതിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

ദാവൂദിനെ കണ്ടെത്താനായി പാകിസ്ഥാനോട് ആവശ്യപ്പെടുമെന്നും അയാളെ ഇന്ത്യയിലെത്തിക്കാനുള്ള എല്ലാ വഴിയും തേടുമെന്നും അദ്ദേഹം പറഞ്ഞു. ദാവൂദിനെ സംബന്ധിക്കുന്ന ആവശ്യമായ എല്ലാ വിവരങ്ങളും ഇന്ത്യ പാകിസ്ഥാന് കൈമാറിയിട്ടുണ്ടെങ്കിലും അയാളെ കണ്ടെത്താനായിട്ടില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി.

ദാവൂദ് ഇബ്രാഹിം എവിടെയാണുള്ളതെന്ന് അറിയില്ലെന്ന് കേന്ദ്ര സഹമന്ത്രി ഹരിഭായി പാര്‍ത്തിഭായി ചൗധരി മേയ് അഞ്ചിന് പാര്‍ലമെന്റില്‍ പറഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷം ഗവണ്‍മെന്റിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

മുമ്പ് ദാവൂദിനെപ്പറ്റി അറിവുണ്ടെന്ന് പറഞ്ഞ ഗവണ്‍മെന്റ് ഇപ്പോള്‍ അത് മാറ്റിപ്പറയുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണം തേടുകയായിരുന്നു.