Section

malabari-logo-mobile

ഡാറ്റാസെന്റര്‍ സിബിഐക്ക് വിടുന്നു

HIGHLIGHTS : തിരു : ഡാറ്റാസെന്റര്‍ കൈമാറ്റകേസ് സിബിഐക്ക് വിടാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ ഈ തീരുമാനം

tvmതിരു : ഡാറ്റാസെന്റര്‍ കൈമാറ്റകേസ് സിബിഐക്ക് വിടാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ ഈ തീരുമാനം ഒക്‌ടോബര്‍ 7ന് സുപ്രീം കോടതിയെ അറിയിക്കും.

കഴിഞ്ഞ ദിവസം കേസില്‍ സിബിഐ അനേ്വഷണം വേണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചത് സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ മന്ത്രി സഭാ യോഗത്തില്‍ തീരുമാനമെടുക്കാന്‍ ധാരണയായത്.

sameeksha-malabarinews

അതേസമയം സര്‍ക്കാര്‍ മാറ്റിയ സാഹചര്യത്തില്‍ അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കേസില്‍ അഡ്വക്കേറ്റ് ജനറലിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് മുമ്പ് സിബിഐ അനേ്വഷണം സംബന്ധിച്ച തീരുമാനം കോടതിയെ അറിയിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഹാജരാകാന്‍ അറ്റോര്‍ണി ജനറലിനെ ചുമതലപെടുത്തിയത്.

കേരളത്തിലെ അഭിഭാഷകരുടെ ഇടപാടാണ് അറിയിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാദത്തില്‍ തന്റെ പേര് വലിച്ചിഴക്കുന്നതില്‍ അറ്റോര്‍ണി ജനറലിന് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!