അറബ് സുന്ദരികളുടെ ഡാന്‍സിങ്ങ് വീഡിയോ വൈറലാകുന്നു

ദുബൈ : പര്‍ദ  ധരിച്ച അറബ് യുവതികള്‍ അടിച്ച് പൊളിച്ച് നൃത്തം ചെയ്യുന്നതും, സ്‌കേറ്റ് ചെയ്യുന്നതുമായ രംഗങ്ങളടങ്ങിയ വീഡിയോ ആല്‍ബം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. സൗദി അറേബ്യയിലെ പ്രൊഡക്ഷന്‍ കമ്പനിയായ എയ്റ്റീസ് സ്റ്റുഡിയോക്ക് വേണ്ടി നിര്‍മിച്ച ഈ ആല്‍ബത്തില്‍ എതാനും അറബ് യുവതികള്‍ ബുര്‍ഖ ധരിച്ച് നൃത്തം ചെയ്യുന്നതും ബാസക്കറ്റ് ബോള്‍ കളിക്കുന്ന രംഗങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

o

കഴിഞ്ഞ ഡിസംബര്‍ 23 ന് യുട്യൂബില്‍ അപ് ലോഡ് ചെയ്ത ഈ വീഡിയോ ഇപ്പോള്‍ തന്നെ 30 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. മാജിദ് അല്‍ ഈസ ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

പുരുഷമേധാവിത്വത്തില്‍ നിന്ന് സാതന്ത്ര്യം ആഗ്രഹിക്കുന്ന സൗദി വനിതകളുടെ പ്രതിഷേധമാണ് ഈ വീഡിയോ എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും എന്നാല്‍ ഇത് സൗദിയില്‍ സത്രീകള്‍ക്ക് സ്വതന്ത്രമില്ലെന്ന് സ്ഥാപിച്ചെടുക്കനുള്ള ബോധപുര്‍വ്വമായ ശ്രമമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.