തിരുവനന്തപുരം,കോഴിക്കോട്,പാലക്കാട് ഡാമുകള്‍ തുറക്കാന്‍ സാധ്യത

തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഏതു സമയത്തും ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതായി കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ നദീ തീരങ്ങളിലുള്ളവര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമും ഒരു മണിക്കൂറിനുള്ളില്‍ തുറന്നിടും. കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. അപകടങ്ങള്‍ ഒഴിവാക്കാനായി ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രത പാലിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പാലക്കാട് മംഗലം ഡാമും ഏത് സമയത്തും തുറന്നുവിടുമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചിട്ടുണ്ട്.

Related Articles