ദലൈലാമയെ അരുണാചൽപ്രദേശ് സന്ദർശിക്കാൻ അനുവദിച്ചാൽ ബന്ധം തകരാറിലാവുമെന്ന്​ ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്​

Story dated:Saturday April 1st, 2017,12 40:pm

ന്യൂഡൽഹി: തിബറ്റൻ നേതാവ് ദലൈലാമയെ അരുണാചൽപ്രദേശ് സന്ദർശിക്കാൻ അനുവദിച്ചാൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ഗുരുതര കോട്ടം സംഭവിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇൗ വിഷയത്തിൽ ചൈന  ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നത്. തിബറ്റ് വിഷയത്തിൽ രാഷ്ട്രീയ ഉറപ്പുകൾ പാലിക്കാൻ ഇന്ത്യ തയാറാവണമെന്നും ചൈന ആവശ്യപ്പെട്ടു.

ദലൈലാമയെ അരുണാചൽ സന്ദർശിക്കാൻ അനുവദിക്കുന്നതിലൂടെ ഇന്ത്യ വലിയ അബദ്ധമാണ് കാണിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.  അരുണാചൽ സംബന്ധിച്ച് ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. ദലൈലാമ അരുണാചലിൽ ഇടപെടുന്നതിനെ എതിർക്കും. സന്ദർശനത്തിൽ ചൈനക്കുള്ള എതിർപ്പ് ഇന്ത്യയെ അറിയിച്ചിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ നാലു മുതൽ 13 വരെയാണ് ദലൈലാമയുടെ അരുണാചൽ സന്ദർശനം.