ദില്ലിയില്‍ വിവാഹവീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചു

ദില്ലി: സൗത്ത് ഡല്‍ഹിയിലെ ഓഖ്‌ല ഫെയ്‌സ് വണ്ണിലുള്ള വീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പൊള്ളലേറ്റു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ഡല്‍ഹി സഫ്ദര്‍ജങ് ഹോസ്പിറ്റിലിലും ഇ.എസ്.ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച നടക്കാനിരിക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കാണ് അപകടത്തില്‍പ്പെട്ടത്.