Section

malabari-logo-mobile

ഫൈലിന്‍ കാറ്റില്‍ ഇന്ത്യന്‍ തീരങ്ങള്‍ വിറയ്ക്കുന്നു

HIGHLIGHTS : ഭുവനേശ്വര്‍: ഇന്നല വൈകീട്ടോടെ രൗദ്രഭാവത്തില്‍ പാഞ്ഞടുത്ത ഫൈലിന്‍ ചുഴലിക്കാറ്റില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ വന്‍ നാശഷ്ടം. കടുത്ത മഴയിലും കാറ...

CyclonePhailin_waves_630ഭുവനേശ്വര്‍: ഇന്നല വൈകീട്ടോടെ രൗദ്രഭാവത്തില്‍ പാഞ്ഞടുത്ത ഫൈലിന്‍ ചുഴലിക്കാറ്റില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ വന്‍ നാശഷ്ടം. കടുത്ത മഴയിലും കാറ്റിലും എട്ടോളം പേര്‍ മരണമടഞ്ഞു.

ഇന്നലെ ആഞ്ഞടിച്ച കാറ്റില്‍ ഒറീസന്‍ തീരദേശ ജില്ലകാളാകെ വൈദ്യുതി ബന്ധം തകരാറിയാതുമൂലം ഇരുട്ടിലാണ്ടു കിടക്കുകയാണ്. വടക്കന്‍ ആന്ധ്രയിലെ തീരദേശ ജില്ലകളായ ശ്രീകാകുളം തീരത്താണ് ആദ്യം ഫൈലിനെത്തിയത്. പിന്നീട് ഇത് തിരിഞ്ഞ് ഒറീസന്‍ തീരത്തേക്ക് പ്രവേശിക്കുകയായിരുന്നു.

sameeksha-malabarinews

ഒറീസയിലെ ഗോപാല്‍ പൂരില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണ് റോഡ് ഗതാഗതം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഒറീസ വഴിയുള്ള റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിലെ തുടര്‍ന്ന് കനത്ത നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ആന്ധ്രയില്‍ ഒരു ലക്ഷത്തോളം പേരെയും ഒറീസയില്‍ 3,67000 പേരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

എന്‍ഡിആര്‍എഫിന്റെ 55 യൂണിറ്റുകളാണ് ഒറീസയിലും, ആന്ധ്രയിലും, വെസ്റ്റ്ബംഗാളാലുമായി വിന്ന്യസിപ്പിച്ചിരിക്കുന്നത്.

ഒഡീഷ്യയിലെ ഗഞ്ചം ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്. ആന്ധ്ര ഒഡീഷ്യ തീരങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങാന്‍ മാസങ്ങള്‍ തന്നെയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!