മാത്യു ചുഴലിക്കാറ്റ്; ഫ്‌ളോറിഡയില്‍ അടിന്തരാവസ്ഥ

ഫ്‌ളോറിഡ: ഹെയ്‌തിയിലും ബഹാമസിലും കനത്തനാശം വിതച്ച ‘മാത്യു’ ചുഴലിക്കാറ്റ് അമേരിക്കയുടെ ദക്ഷിണ കിഴക്കന്‍ മേഖലയിലേക്ക് കാറ്റ് ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് ഫ്ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.കൊടുങ്കാറ്റില്‍ ഹെയ്‌തിയിലും ബഹാമസിലുമായി 216 പേരാണ് മരിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. അമേരിക്കയില്‍ 12 വര്‍ഷതതിന് ശേഷം അടിക്കുന്ന ശക്തമായ ചുഴലിക്കാറ്റാണിത്.ഡോമൊനിക്കന്‍ റിപബ്ലികിലും കനത്ത നാശമാണ് ഉണ്ടായത് .

കാറ്റഗറി നാലില്‍ പെട്ട കൊടുങ്കാറ്റിന് മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയാണ് ഉണ്ടാവുകയെന്ന് അമേരിക്കന്‍ കാലാവസ്ഥ ഏജന്‍സികള്‍ അറിയിക്കുന്നു. ഇതോടെ ഫ്ളോറിഡയുടെ തീരപ്രദേശത്തെ രണ്ട് ദശലക്ഷത്തോളം വരുന്ന ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകളും അടച്ചിട്ടു. ദക്ഷിണ ഫ്ളോറിഡയിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും അമേരിക്കന്‍ എയര്‍ലൈന്‍സ് റദ്ദാക്കി.