Section

malabari-logo-mobile

നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെത്തി

HIGHLIGHTS : ചെന്നൈ : നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'നാഡ' ശക്തി കുറഞ്ഞ ന്യൂനമര്‍ദമായി മാറിയതിനാല്‍ വന്‍ നാശനഷ്ടങ്ങള...

ചെന്നൈ : നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘നാഡ’ ശക്തി കുറഞ്ഞ ന്യൂനമര്‍ദമായി മാറിയതിനാല്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം.

തമിഴ്നാട്ടിലും പുതുച്ചേരിയിലും കടലോര മേഖലയില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. കേരളത്തിലും കര്‍ണ്ണാടകയിലും നാഡ മഴയ്ക്ക് കാരണമാകുമെന്നും പ്രവചനമുണ്ട്.

sameeksha-malabarinews

ദേശീയ ദുരന്തനിവാരണസേന (എന്‍ഡിആര്‍എഫ്) തമിഴ്നാട്ടിലെ കാരയ്ക്കലില്‍ എത്തിയിടുണ്ട്. സ്കൂളുകള്‍ പുനരധിവാസ കേന്ദ്രങ്ങളായി മാറ്റുകയാണെന്ന് ഡെപ്യൂട്ടി കളക്ടര്‍ കേശവം അറിയിച്ചു. ചെന്നൈ, നാഗപട്ടണം, കൂഡല്ലൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ കൂഡല്ലൂരില്‍എന്‍ഡിആര്‍എഫിനെ വിന്യസിച്ചിട്ടുണ്ട്. മീന്‍പിടിത്തത്തിനു പോയിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ എത്രയും വേഗം കരയിലെത്തണമെന്നും നിര്‍ദേശമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!