താരാരാധകരുടെ തെറിവിളി;നടി സജിതാ മഠത്തില്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം: താര ആരാധകരുടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറിവിളി അസഹ്യമായതോടെ നടി സജിതാ മഠത്തില്‍ ഫേസ്ബുക്ക് ഡീലീറ്റ് ചെയ്തു. താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാനുള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരുമെന്നും അവര്‍ അവസാനമായി തന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരദാന ചടങ്ങില്‍ വിശിഷ്ടാതിഥികളായി താരങ്ങളെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ സജിത മഠത്തില്‍ ഒപ്പിട്ടിരുന്നു. ഇതോടെയാണ് സജിതാ മഠത്തിലിനെതിരെ ഇത്തരത്തില്‍ സൈര്‍ ആക്രമണം നടന്നത്.

സമാനമായ രീതിയില്‍ ആരാധാകരുടെ തെറിവിളിയും ഭീഷണിയും വ്യക്തിഹത്യയും കാരണം ഡോ. ബിജുവും ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തിരുന്നു.