ഫഹദ് ഫാസിലിന് നേരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം: നടന്‍ ഫഹദ് ഫാസിലിനെതിരെ സൈബര്‍ ആക്രമണം. ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ രാഷ്ട്രപതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഫഹദ് ഫാസില്‍ പുരസ്‌ക്കാരം ബഹിഷ്‌ക്കരിച്ചതില്‍ പ്രതിഷേധിച്ചാണ് താരത്തിന് നേരെ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഫഹദ് നായകനായി എത്തുന്ന പുതിയ ചിത്രമായ ട്രാന്‍സിന്റെ ഫാന്‍മെയ്ഡ് ട്രെയിലറിനെതിരെയാണ് ഒരുകൂട്ടം ആളുകള്‍ മോശമായ കമന്റുകള്‍ നല്‍കിയിരിക്കുന്നത്.

ഫഹദിന്റെ പാര്‍പതിയുടെയും സനിമകള്‍ ടീവിയില്‍ വന്നാല്‍ പോലും കാണരുതെന്ന കമന്റുകളും ഇതിനടിയില്‍ നല്‍കിയിട്ടുണ്ട് ചിലര്‍.