ദിലീപ് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ ഓഫീസില്‍ ഹാജരായി

dileepകൊച്ചി: സര്‍വ്വീസ് ടാക്‌സ് റെയ്ഡുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാനായി നടന്‍ ദിലീപ് കൊച്ചിയിലെ കസ്റ്റം ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെയാണ് സഹോദരനും നിര്‍മ്മാതാവുമായ അനൂപിനൊപ്പം ഹാജരായത്.

സെന്‍ട്രല്‍ എക്‌സൈസ് ഓഫീസില്‍ ഇന്നലെയാണ് ദിലീപിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും സിനിമയുടെ ചിത്രീകരണ തിരക്ക് മൂലം ഇന്ന് ഹാജരാകാമെന്ന് ദിലീപ് അിറയിക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 14 ന് റിലീസായ ശൃംഗാരവേലന്‍ എന്ന ചിത്രത്തിന്റെ സേവന നികുതി കണക്ക് സമര്‍പ്പിക്കാത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. ജെയ്‌സന്റെ വിതരണ സ്ഥാപനമായ ആര്‍ജെ റിലീസും ദിലീപിന്റെ വിതരണ സ്ഥാപനമായ മഞ്ജുനാഥയും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്. ജെയസ്‌ന്റെ എറണാകുളത്തെ ഓഫീസ് സെന്‍ട്രല്‍ എക്‌സൈസ് ഇന്നലെ പരിശോധന നടത്തയിരുന്നു. ഛായാഗ്രഹനും സംവിധായകനുമായ പി സുകുമാറിനെയും ഇന്നലെ സെന്‍ട്രല്‍ എക്‌സൈസ് ചോദ്യം ചെയ്തിരുന്നു.

അതേ സമയം തനിക്ക് ദിലീപുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും ഇതുമായി ബന്ധപ്പെട്ടല്ല താന്‍ ഹാജരായതെന്ന് സുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപ് നായകനായ മായാമോഹിനി എന്ന ചിത്രം നിര്‍മ്മിച്ചത് ദിലീപിന്റെ ഭാര്യാ സഹോദരനായ മധുവാര്യരും സുകുമാറും ചേര്‍ന്നാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് സുകുമാറിനോട് എക്‌സൈസ് ഉദേ്യാഗസ്ഥര്‍ വിവരങ്ങള്‍ ആരാഞ്ഞിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.