തിരുരില്‍ സിപിഎമ്മിന്റെ സ്വതന്ത്രതന്ത്രം പാളുന്നു : കടുത്ത എതിര്‍പ്പുമായി പ്രദേശിക നേതൃത്വങ്ങള്‍

Story dated:Tuesday March 8th, 2016,06 32:am
sameeksha sameeksha

cpim tirurതിരുര്‍ : കഴിഞ്ഞ ലോകസഭാ തെരഞടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേവായിരുന്ന അബ്ദുറഹിമാനെ ഇറക്കി നടത്തിയ കടുത്ത മത്സരം നിയമസഭാ തെരഞ്ഞടുപ്പിലും നടത്താനുള്ള സിപിഎം തന്ത്രം പാളുന്നു. തിരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ഒരു പ്രമുഖവ്യവസായിയെ രംഗത്തിറക്കനുള്ള ആലോചനകള്‍ക്കെതിരെ പ്രാദേശിക നേതൃത്വങ്ങളും അണികളും ശക്തമായ എതിുര്‍പ്പുകളുമായി രംഗത്തെത്തിയിരിക്കുകയാണ്..

ഫ്‌ളാറ്റ് നിര്‍മ്മ്ിതാവായ ഗഫുര്‍ പിവി തിരുരില്‍ ഇടതു സ്വതന്ത്രനായി രംഗത്തെത്തുമെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് സിപിഎമ്മിനുള്ളില്‍ നിന്നു തന്നെ ശക്തമായ എതിര്‍പ്പ് ഉണ്ടായിരിക്കുന്നത് .നേതൃത്വം ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ കമ്മറ്റികളില്‍ നിന്ന് കുട്ടരാജിയുണ്ടാകുമെന്ന് പ്രാദേശിക നേതൃത്വങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ നാല് ലോക്കല്‍കമ്മറ്റികള്‍ തന്നെ ഇക്കാര്യത്തില്‍ നേരിട്ട് എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞുകൊണ്ട് ഇത്തരം ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി്ക്ക് ദോഷം ചെയ്യമെന്ന വിമര്‍ശനമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.
സിപിഎമ്മിന്റെ കേന്ദ്രകമ്മറ്റിയംഗവുമായി അടുത്ത ബന്ധമുള്ളയാളാണ് ഈ വ്യവസായി എന്നും ആരോപണമുണ്ട്.

IMG-20160307-WA0056 (1)തിരുരില്‍ സിപിഎം ജില്ല സക്രട്ടറിയേറ്റംഗം കുട്ടായി ബഷീറിനെ മത്സരിപ്പിക്കണമെന്ന വാദം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായണ്. അഡ്വ സൈനുദ്ധീന്റെ പേരും ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. സോഷ്യല്‍ മീഡിയകളിലെ ചില സിപിഎം അനുകുല ഗ്രുപ്പുകളില്‍ തിരുരില്‍ കുട്ടായി ബഷീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലും അദ്ദേഹത്തിന്റെ പേര് സാധ്യത ലിസ്റ്റിുണ്ടായിരുന്നു..

നിലവിലെ സിറ്റിങ്ങ് എംഎല്‍എയായ സി മമ്മുട്ടി യാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.