മോഹന്‍ലാലിനെതിരെ ക്രിമിനല്‍ നടപടിക്കായി സര്‍ക്കാര്‍ നിയമോപദേശം തേടി

mohanlal-mayതിരു :നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ച കേസില്‍ ലാലിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതിന് തടസ്സമുണ്ടോയെന്നും എജിയോട് സര്‍ക്കാര്‍ നിയമോപദേശം തേടി. ക്രിമിനല്‍ നടപടിക്കായി മുന്‍കൂര്‍ പ്രൊസിക്യൂഷന്‍ അനുമതി ആവിശ്യമുണ്ടോയെന്നും സര്‍ക്കാര്‍ ആരാഞ്ഞിട്ടിണ്ട്.

2011 ജൂലൈ 22 നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പ് കണ്ടെത്തിയത്.

ഇതേ തുടര്‍ന്ന് 2012 ജുലൈയില്‍ വനംവകുപ്പ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് പെരമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐര്‍ രജിസ്റ്റ്രര്‍ ചെയ്തിരുന്നു. ഈ ആനക്കൊമ്പ് കൈവശം വക്കാന്‍ ലൈസന്‍സുണ്ടൈന്ന് അവകാശപ്പെടുന്ന വിദേശമലയാളികളായ പിഎന്‍ കൃഷ്ണകുമാര്‍, എന്‍ കൃഷണകുമാര്‍ എന്നിവരേയും ഈ കേസില്‍ രണ്ടും മുന്നും പ്രതികളായി ചേര്‍ത്തിട്ടുണ്ട്.