പോലീസില്‍ ക്രിമിനലുകള്‍ വര്‍ധിക്കുന്നു;ഡിജിപി സെന്‍കുമാര്‍

തിരുവനന്തപുരം: പോലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ഡിജിപി സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ഉന്നത ഉദ്യോഗസ്ഥരും ക്രിമിനലുകളില്‍പ്പെടുന്നു. വിരമിക്കല്‍ ദിനത്തില്‍ എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പോലീസുകാര്‍ ആദ്യം നിയമം പാലിക്കണമെന്നും അതിനുശേഷമായിരിക്കണം മറ്റുളളവരെ അതിന് നിര്‍ബന്ധിക്കേണ്ടതെന്നും അദേഹം പറഞ്ഞു.

വൈകീട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങില്‍ സെന്‍കുമാറില്‍ നിന്ന് ലോക്‌നാഥ് ബെഹ്‌റക്ക് അധികാര കൈമാറ്റം നടക്കും.