Section

malabari-logo-mobile

സ്ത്രീപീഡനം: ഉത്തര്‍പ്രദേശ് മുന്നില്‍ മഹാരാഷ്ട്ര മൂന്നാമത്

HIGHLIGHTS : മുംബൈ: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയുടെ സ്ഥാനം മൂന്നാമതെന്ന് റിപ്പോര്‍ട്ട്.

മുംബൈ: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയുടെ സ്ഥാനം മൂന്നാമതെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മൂന്നാം തീയതി ലോക്‌സഭയില്‍ വെച്ച കണക്കിലാണ് ഈ വിവരം ഉള്ളത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ രാജ്യത്ത് നടന്ന 2.45 ലക്ഷം അക്രമങ്ങളില്‍ 25, 859 സംഭവങ്ങളും ഉണ്ടായിട്ടുള്ളത് മഹാരാഷ്ട്രയിലാണ്.

ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഒന്നാം സ്ഥാനത്തുള്ള ഉത്തര്‍ പ്രദേശില്‍ 31251 അക്രമങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ മധ്യപ്രദേശില്‍ ഇത് 27574 ആണ്. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ 13615 കേസുകളാണ് സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തെക്കേ ഇന്ത്യയില്‍ ആന്ധ്രപ്രദേശിലാണ് കൂടുതല്‍. ഇവിടെ 20576 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

sameeksha-malabarinews

2014 ലെ കണക്കുകളാണ് ലോക്‌സഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ രാജ്യത്തെ ഏറ്റവും വലിയ മെട്രോ നഗരങ്ങളിലൊന്നാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളില്‍ മാത്രമല്ല, ബലാത്സംഗ, കൊലപാതക കുറ്റങ്ങളുടെ കാര്യത്തിലും മഹാരാഷ്ട്ര പട്ടികയില്‍ മുന്നിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!