Section

malabari-logo-mobile

അയര്‍ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് അനായാസജയം

HIGHLIGHTS : ഹാമില്‍ട്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് അനായാസജയം. ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. ഓപ്പണര്‍

prv_ee080_1425961444ഹാമില്‍ട്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് അനായാസജയം. ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറിയും രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത്. വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവര്‍ പുറത്താകാതെ നിന്നു. ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ അയര്‍ലന്‍ഡ് 259 റണ്‍സടിച്ചു. നീല്‍ ഒബ്രിയാന്‍ (75), വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (67) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് അയര്‍ലന്‍ഡിന് തുണയായത്. പോര്‍ട്ടര്‍ഫീല്‍ഡും പോള്‍ സ്റ്റിര്‍ലിംഗും മികച്ച തുടക്കമാണ് അയര്‍ലന്‍ഡിന് നല്‍കിയത്. അവസാന ഓവറുകളില്‍ ഇന്ത്യ തകര്‍പ്പന്‍ ബൗളിംഗ് പുറത്തെടുത്തതോടെ അയര്‍ലന്‍ഡ് 49 ഓവറില്‍ 259 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.

sameeksha-malabarinews

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ തന്നെ വിജയം ഉറപ്പിച്ചിരുന്നു. 174 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ പിറന്നത്. 85 പന്ത് നേരിട്ട 11 ഫോറും അഞ്ച് സിക്‌സും പറത്തിയാണ് ശിഖര്‍ ധവാന്‍ നൂറിലെത്തിയത്. ധവാന്റെ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയാണിത്. രോഹിത് ശര്‍മ 66 പന്തില്‍ 64 റണ്‍സ് നേടി.

വിജയത്തോടെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും എതിരാളികളെ ഓളൗട്ടാക്കി എന്ന അപൂര്‍വ്വ റെക്കോര്‍ഡും ഈ ലോകകപ്പില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്കുണ്ട്. തുടര്‍ച്ചയായ ഒന്‍പത് ലോകകപ്പ് വിജയങ്ങളുമായി ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയും ഇന്ത്യന്‍ റെക്കോര്‍ഡ് കൈക്കലാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!