ത്രിരാഷ്ട്ര ക്രിക്കറ്റ്‌; ഇന്ത്യന്‍ ടീമില്‍ സഞ്‌ജു സാംസണ്‍

375125_646646482028017_2063035126_nത്രിരാഷ്ട്ര ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി താരം സഞ്‌ജു സാംസണെ ഉള്‍പ്പെടുത്തി. ചെന്നൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ്‌ ടീമിനെ പ്രഖ്യാപിച്ചത്‌. പരമ്പരയില്‍ ഉന്മുക്ത ചാന്ദ്‌ ആണ്‌ ടീമിനെ നയക്കുക. ഓസ്‌ട്രേലിയ എ ദക്ഷിണാഫ്രിക്ക എ എന്നവയാണ്‌ പരമ്പരയിലെ മറ്റു ടീമുകള്‍.

ഓഗസ്റ്റ്‌ 7 ന്‌ ചെന്നൈ ചെപ്പോക്ക്‌ സ്‌റ്റേഡിയിത്തില്‍ ഓസ്‌ട്രേലിയ എ ടീമിനെതിരെയാണ്‌ ഇന്ത്യയുടെ ആദ്യ മല്‍സരം. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ എതിരായ ടെസ്റ്റ്‌ മത്സരത്തില്‍ സഞ്‌ജു ടീമിലില്ല. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ വയനാട്ടില്‍ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ അമ്പാട്ടി റായിഡുവാണ്‌ ടീം ക്യാപ്‌റ്റന്‍.